സിപിഎം സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ മലപ്പുറത്തെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. ജില്ലാ കമ്മറ്റി ഏകകണ്‌ഠേനയായാണ് ഫഐസലിനെ തിരഞ്ഞെടുത്തത്. എന്നാല്‍ നേരത്തെ ടി.കെ. ഹംസയുടെ പേര് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി യുവതലമുറയിലെ ഒരാളെ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മങ്കടയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി.പി.റഷീദലി, ടി.കെ. ഹംസ എന്നിവരുടെ പേര് കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാകമ്മറ്റി കൂടി എം.ബി. ഫൈസലിനെ നിശ്ചയിക്കുകയായിരുന്നു. സിപിഎം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി പങ്കെടുത്ത യോഗത്തിന് ശേഷം കോടിയേരിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

പി.കെ. കുഞ്ഞാലിക്കുടിയെപ്പോലുള്ള മുതിര്‍ന്ന നേതാവിനെ നേരിടാന്‍ കുറഞ്ഞ പ്രവര്‍ത്തന പരിചയം ഉള്ള ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിയെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുള്ളതായും സൂചനയുണ്ട്.