മലപ്പുറത്തെ ആൾക്കൂട്ട മർദനം. കൽപ്പകഞ്ചേരി പൊലീസ് മോശമായി പെരുമാറിയെന്ന് മരിച്ച സാജിതിന്റെ സഹോദരൻ മുഹമ്മദ് ഷാഫി. നാട്ടുകാർ സാജിദിനെ നല്ലവണ്ണം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഒരു സിവിൽ പൊലീസ് ഒഫീസർ പറഞ്ഞു. ഞങ്ങൾ ഇതു വരെ ഒന്നും ചെയ്തിട്ടില്ലെന്നും ലോക്കപ്പിലിട്ട് തല്ലി കൊന്നാൽ വീട്ടുകാർക്ക് ഗുണം ഉണ്ടാകുമെന്നും പറഞ്ഞു.
മലപ്പുറം: മലപ്പുറത്തെ ആൾക്കൂട്ട മർദനം. കൽപ്പകഞ്ചേരി പൊലീസ് മോശമായി പെരുമാറിയെന്ന് മരിച്ച സാജിതിന്റെ സഹോദരൻ മുഹമ്മദ് ഷാഫി. നാട്ടുകാർ സാജിദിനെ നല്ലവണ്ണം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഒരു സിവിൽ പൊലീസ് ഒഫീസർ പറഞ്ഞു. ഞങ്ങൾ ഇതു വരെ ഒന്നും ചെയ്തിട്ടില്ലെന്നും ലോക്കപ്പിലിട്ട് തല്ലി കൊന്നാൽ വീട്ടുകാർക്ക് ഗുണം ഉണ്ടാകുമെന്നും പറഞ്ഞു.
സർക്കാർ ജോലിയും 20 ലക്ഷം രൂപയും കിട്ടുമെന്ന് പറഞ്ഞ് അപമാനിച്ചു. ഇങ്ങനെ പെരുമാറുന്ന പൊലീസുകാരോട് എങ്ങനെ പരാതി പറയുമെന്നും സഹോദരൻ മുഹമ്മദ് ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ച മനോവിഷമത്തെ തുടർന്ന് മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദ് വെളളിയാഴ്ച രാത്രിയാണ് തൂങ്ങിമരിക്കുന്നത്. കെട്ടിയിട്ടവരെക്കുറിച്ചും മോശമായി ചിത്രീകരിച്ചവരെക്കുറിച്ചും വിശദമായി കുറിപ്പെഴുതിവച്ച ശേഷമാണ് സാജിദ് ആത്മഹത്യ ചെയ്തത്.
