മലപ്പുറത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്  ഇന്ന് എ.ആർ.നഗർ വലിയപറമ്പില്‍ നിന്ന് ചേളാരി ഭാഗത്തേക്ക് സ‍ർവെ നടത്തും

മലപ്പുറം: മലപ്പുറത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇന്ന് എ.ആർ.നഗർ വലിയപറമ്പില്‍ നിന്ന് ചേളാരി ഭാഗത്തേക്ക് സ‍ർവെ നടത്തും. രാവിലെ എട്ടു മണിയോടെയാണ് സർവെ തുടങ്ങുക. ഇന്നലെ വലിയ സംഘർഷമുണ്ടായ സാഹചര്യത്തിൽ ഇന്നും പൊലീസ് കാവ‍ൽ തുടരും. സംഘർഷത്തെ തുടർന്ന് വലിയപറമ്പ് മുതൽ അരീത്തോട് വരെയുള്ള ഒന്നേകാൽ ഏക്കർ സ്ഥലത്തെ സർവെ നടപടികൾ തത്ക്കാലം നിർത്തിവച്ചിരുന്നു. 

ഈ മാസം പതിനൊന്നിന് മലപ്പുറത്ത് വിളിച്ചിട്ടുള്ള സർവ്വകക്ഷി യോഗത്തിൽ സമവായം ഉണ്ടാക്കിയ ശേഷം മാത്രമേ ഇവിടെ സർവെ പുനരാരംഭിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ ഇനി സംഘർഷമുണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.