മലപ്പുറം: മലപ്പുറം ജില്ല സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചു. നിലമ്പൂരില്‍ വച്ച് വൈദ്യുതി മന്ത്രി എം.എം.മണിയാണ് പ്രഖ്യാപനം നടത്തിയത്. മലപ്പുറത്തെ 12 നഗരസഭകളിലും 94 പഞ്ചായത്തുകളിലുമായി 14947 വീടുകളില്‍ വൈദ്യുതി എത്തിച്ചാണ് ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം മന്ത്രി പ്രഖ്യാപിച്ചത്.
ഒരു കോടി 80 ലക്ഷം രൂപയാണ് ഇതിനായി ചിലവിട്ടത്. ജില്ലയിലെ 565 അംഗണവാടികളും വൈദ്യുതീകരിച്ചു കഴിഞ്ഞു. വനത്തിലൂടെ എട്ടുകിലോമീറ്ററോളം ഭൂഗര്‍ഭ കേബിള്‍ വലിച്ചും കരുളായി മാഞ്ചീരി ചോലനായ്ക്ക കോളനിയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചുമാണ് മലപ്പുറം ജില്ലയില്‍ കെ.എസ്.ഇ.ബി സമ്പൂര്‍ണ്ണ വൈദ്യുതീകരണമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയത്.
