മലപ്പുറം: എടപ്പാള്‍ അയിലക്കാട് കാളപൂട്ട് മത്സരം നടന്നു. കോടതിയുടെ നിരോധനം വകവെയ്ക്കാതെയുള്ള മത്സരം തടയാൻ അധികൃതരും തയ്യാറായില്ല 2015 ലാണ് ജെല്ലിക്കെട്ടും കാളപൂട്ടുമെല്ലാം മൃഗങ്ങള്‍ക്ക് നേരേയുള്ള ക്രൂരതയാണെന്ന് കാണിച്ച് സുപ്രീംകോടതി ഇവ നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്.
സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സര്‍ക്കാറും ഇവ നിരോധിച്ചു. ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട് ഓര്‍ഡിനൻസ് ഇറക്കിയെങ്കിലും കേരളത്തില്‍ സുപ്രീംകോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു എടപ്പാളിലെ കാളപൂട്ട് മത്സരം. 50 ജോടി കാളകളെയാണ് മത്സരത്തില്‍ പങ്കെടുപ്പിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ വൃത്താകൃതിയില്‍ പാടത്ത് വലം വെയ്ക്കുകയാണ് മത്സരം
എന്നാല്‍ പൊലീസ് അടക്കമുള്ള നിയമപാലകര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ല. അയിലക്കാട് നടക്കുന്നത് മൃഗങ്ങളെ പീഡിപ്പിച്ചുള്ള വിനോദമാണോ എന്ന് അന്വേഷിക്കട്ടെ എന്നും നിയമം ലംഘിച്ച് കാളപൂട്ട് നടത്തിയെന്ന് തെളിഞ്ഞാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും എന്നുമായിരുന്നു ഇക്കാര്യത്തില്‍ പൊലീസിൻറെ പ്രതികരണം
