കൊച്ചി:നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ദേഹാസ്വസ്തം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ തുടരുകയാണെങ്കിലും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.