സൗദി അറേബ്യ: മലയാളി ദമ്പതികളെ മരുഭൂമിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഹസയില്‍ അയൂണ്‍ മരുഭൂമിയിലാണ് കോഴിക്കോട് കുനിങ്ങാട് സ്വദേശി റിസ്‌വാനയുടെയും ഭര്‍ത്താവ് നാദാപുരം കക്കട്ടില്‍ സ്വദേശി കുഴിച്ചാല്‍ കുഞ്ഞബ്ദുള്ളയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഞായറാഴ്ച വൈകിട്ട് മുതല്‍ ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. അല്‍ ആയൂണില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് റിസ്‌വാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന് അല്‍പം അകലെ കുഞ്ഞബ്ദുള്ളയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.