ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

First Published 9, Mar 2018, 2:27 PM IST
Malayalee couple killed in Bhopal
Highlights

ഭോപ്പാലില്‍ നര്‍മദാ നഗറില്‍ താമസിക്കുന്ന ജി.കെ.നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മധ്യപ്രദേശ്:  ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഭോപ്പാലില്‍ നര്‍മദാ നഗറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ജി.കെ.നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇരുവരുടെയും കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

രാവിലെ വീട്ടുവേലക്കാരനാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥയായിരുന്നു കൊലപ്പെട്ട ജി.കെ.നായര്‍. മധ്യപ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്‌സായിരുന്നു ഗോമതി. ഇവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. 

മൂന്ന് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂവരുടെയും വിവാഹം കഴിഞ്ഞതിനാല്‍ ദമ്പതികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മധ്യപ്രദേശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

loader