മുംബൈ: പൂനെ വിശ്രാന്ത് വാടിയില്‍ അറുപത്തിഅഞ്ചുകാരിയായ മലയാളി വീട്ടമ്മയെ കഴുത്ത് വെട്ടി കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനി രാധാമാധവന്‍ നായരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.
ഫോണെടുക്കാത്തിനെത്തുടര്‍ന്ന് പൂനെയില്‍ തന്നെയുള്ള ഇവരുടെ രണ്ട് മക്കളും വീട്ടിലെത്തിിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ ഒറ്റക്കാണ് താമസമെന്ന് അറിയാവുന്ന പരിചയമുള്ളവര്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
