മധുരയിലെ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഹരിപ്പാട്: മധുരയിലെ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കരുവാറ്റ വടക്ക് രാജ് ഭവനിൽ പൊന്നപ്പന്റെ മകൻ ഷിബിൻ രാജ് (24) ആണ് മരിച്ചത്. 

ശനിയാഴ്ച രാത്രി 8.30 ഓടെ മധുര അപോളോ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഷിബിൻ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബന്ധുക്കളെത്തി നാട്ടിലേക്ക് മാറ്റി. 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മരണം. മധുരയിൽ ആയുർവ്വേദ നേഴ്സായി ജോലി ചെയ്യുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമയും കുടുംബവും ഒത്ത് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തൊടുപുഴക്കാരായ ഇവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.