ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മലയാളി യുവാവ് ലണ്ടനില്‍ മരണപ്പെട്ടു

ലണ്ടന്‍: ലണ്ടന് സമീപം ഹോൺസ്‌ലോയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പത്തനംതിട്ട സ്വദേശി ഫിലിപ്പ് വർഗീസ് (39) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ ബെന്നിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മരണപ്പെടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലർച്ചെ ഒരു മണിയോടെ റോയൽ ബ്രാംപ്ടൻ ആൻഡ് ഹെയർസ് ഫീൽഡ് ആശുപത്രിയിലാണ് മരണപ്പെട്ടത്. പത്തനംതിട്ട പ്രക്കാനം സ്വദേശിനിയായ സിനി ആണു ഭാര്യ. ഏഴും നാലും വയസുള്ള രണ്ടു കുട്ടികൾ ഉണ്ട്. എന്ന് ബെന്നിയുടെ സുഹൃത്ത് സോജി പറഞ്ഞു. കഴിഞ്ഞ പത്തു വർഷവമായി യുകെയിൽ താമസിക്കുകയാണ് ഫിലിപ്പും കുടുംബവും.