മലയാളി യുവാവിനെ കുവൈത്തില്‍ കാണാനില്ലെന്ന് പരാതി. കൊല്ലം പത്തനാപുരം സ്വദേശി അനൂപ് കുമാറിനെ കാണുന്നില്ലെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.

പത്തനാപുരം മഞ്ചള്ളൂര്‍ അനീഷ് ഭവനില്‍ അനൂപ് കുമാറിനെ മൂന്ന് മാസമായി കാണുന്നില്ലെന്ന് കാണിച്ച് അമ്മാവന്‍ ഉണ്ണി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 17-നാണ് അനൂപ് കുവൈത്തിലെത്തിയത്. ആദ്യ രണ്ട് മാസം ഉണ്ണിയുടെ കൂടെയായിരുന്നു താമസം. ജോലി ശരിയാകാത്തത് കൊണ്ട് വിസാ എടുത്തുകൊടുത്ത സന്തോഷ് എന്നയാള്‍ വഴി സ്‌പോണ്‍സറുടെ ഉമ്ല്‍ൈഹമാനിലുള്ള വീട്ടില്‍ ജോലിയ്‌ക്ക് അയച്ചു. പിന്നീട്, സൗദിയില്‍ നിന്ന് ഫോണ്‍ വിളിച്ച് താന്‍ ഇവിടെ ഒരു ഒട്ടക ഫാമില്ലാണന്ന് അറിയിച്ചതല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നുമില്ലെന്ന് ഉണ്ണി പറഞ്ഞു. അനൂപിന്റെ അമ്മ കൃഷ്ണകുമാരി ജനപ്രതിനിധികള്‍ക്കും, നോര്‍ക്കയിലും. പരാതി നല്‍കിയിട്ടുണ്ട്. കുവൈത്തിലെത്താന്‍ ഒന്നര ലക്ഷം രൂപ പുനല്ലൂര്‍ റയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന സന്തോഷിന് കൊടുത്തിരുന്നതായും പരാതിയില്‍ വ്യക്തമായിട്ടുണ്ട്.