റിയാദ്: സൗദിയിൽ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു. വൈകിട്ടാണ് തിരുവല്ല പരുമല പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗീസാണ് മരിച്ചത്. അൽഹസയിലെ ജോലി സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. 

കഴിഞ്ഞ 26 വർഷമായി സൗദിയിൽ ജോലിചെയ്തു വരികയായിരുന്നു ബിജു. അൽഹസ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും.