മുംബൈ: പതിനേഴു ലക്ഷം രൂപയുടെ സ്വര്‍ണവുമായി മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ മലയാളി പിടിയില്‍. കാസര്‍കോട് സ്വദേശി ഇബ്രാഹിം മന്‍സൂറാണ് എയര്‍പോര്‍ട് ഇന്റലിജിന്‍സ് യൂണിറ്റിന്റെ പിടിയിലായത്. ദുബായില്‍നിന്നും ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് 583ഗ്രാം തൂക്കം വരുന്ന 5 സ്വര്ണക്കട്ടികള്‍ കടത്താന്‍ ഇയാള്‍ ശ്രമിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. പിടിയിലായ മന്‍സൂറിന്റെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.