ചെന്നൈ: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ യുവ ഐപിഎസ് ഉദ്യോഗസ്ഥനെ സഹായിച്ച രണ്ടുപേരെ കേരളത്തില്‍ നിന്നും തമിഴാനാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഷെബീര്‍ കരീമിന്റെ സുഹൃത്തുക്കളും നിയോ ഐഎഎസ് അക്കാദമിയുടെ നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. കോപ്പിയടിക്ക് പിടിലായ ഷെബീര്‍ കരീം തിരുവനന്തപുരത്തും എറണാകുളത്തും കരീംസ് സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തിയിരുന്നു.

ഷബീര്‍ കരീമിന് ഐപിഎസ് ലഭിച്ച ഷേഷം തിരുവനന്തപുരത്തെ സ്ഥാപനം നിയോ സിവില്‍ സവ്വീസ് അക്കാദമിയെന്ന സ്ഥാപനത്തിന് വിറ്റു. ഷെബീറിന്റെ സുഹൃത്തുക്കളും കരീം അക്കാദമിയുടെ പാര്‍ടണര്‍മാരാണ് പുതിയ സ്ഥാപനത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. നിയോയുടെ എംഡി ഷംഷാദ്, ജനറല്‍ മാനേജര്‍ മുഹമ്മദ് ഷബീബ് ഖാന്‍ എന്നിവരെയാണ് തമിഴാട്ടില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഷെബീബിനെ തിരുവനന്തപുരത്തു നിന്നും ഷംഷാദിനെ ചാരാച്ചിറ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പരീക്ഷ ഹാളില്‍ നിന്നും ചോദ്യ പേപ്പര്‍ ബ്ലൂ ടൂത്ത് വഴി സ്‌കാന്‍ ചെയ്ത ഭാര്യക്ക് കൈമാറി ഉത്തരങ്ങള്‍ എഴുതുന്നതിനിടെയാണ് ഷെബീര്‍ പിടിലായത്. ഇത്തരമൊരു ന്യൂതന കോപ്പടിക്കുള്ള സാങ്കേതിക സംവിധാനം ഷെബീറിനെ പരീശീലപ്പിച്ചത് പിടിലായവരെന്ന് പൊലീസ് പറയുന്നു. മ്യൂസിയം പൊലീസിന്റെ സഹായത്തോടെ നിയോ അക്കാദമിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ തമിഴ്‌നാട് അന്വേഷണ സംഘം റെയ്ഡ് നടത്തി. ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പൊലീസ് പിടിച്ചെടുത്തു.