ബംഗളുരു: ബംഗളുരുവിൽ മലയാളിയായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍റെ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി. 50 ലക്ഷം രൂപ മോചനദ്രവ്യം നൽകി രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോ സന്ദേശം മാതാപിതാക്കൾക്ക് ലഭിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ നിരഞ്ജന്റെ മകൻ ശരതിന്റെ വീഡിയോസന്ദേശമാണ് പുറത്തുവന്നത്. ചൊവ്വാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ശരത് തിരിച്ചുവന്നില്ല. തുടർന്ന് ഇന്നലെയാണ് രക്ഷിതാക്കളുടേയും സഹോദരിയുടേയും വാട്ട്സാപ്പിലേക്ക് മോചനദ്രവ്യം സംഘടിപ്പിച്ചു നൽകണം എന്നാവശ്യപ്പെട്ട വീഡിയോ സന്ദേശം എത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയതായി അന്വേഷണം നടത്തുന്ന ജ്ഞാനഭാരതി പോലീസ് അറിയിച്ചു.