ന്യൂഡല്‍ഹി: മയൂർ വിഹാറിൽ മലയാളി കൊല്ലപ്പെട്ട നിലയിൽ. ആലുവ സ്വദേശി പി വിജയകുമാറിനെയാണ് (70) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മയൂർ വിഹാറിലെ സമാചാർ അപാർട്ട്മെൻറിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 2 മണിയോടെ ഫ്ളാറ്റിലെത്തിയ മകളാണ് വിജയകുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ആരോഗ്യവുകുപ്പില്‍ നിന്നും വിരമിച്ച വിജയകുമാറും കുടുംബവും നാലുവര്‍ഷം മുമ്പാണ് മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന സമാചാര്‍ അപ്പാര്‍ട്ട്മെന്‍റിലേക്കു മാറുന്നത്.

ഫ്ളാറ്റില്‍ നിന്നും വീട്ടുവേലക്കാരിയെ കാണാതായിട്ടുണ്ട്. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊലപാതകമെന്നു കരുതുന്നു. എന്നാല്‍ മോഷണ ശ്രമമല്ലെന്നാണ് പൊലീസ് പറയുന്നത്. ഡിസിപി ഋഷിപാലിന്‍റെ നേതൃത്വത്തില്‍ അന്വേഷം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

മയൂര്‍ വിഹാറില്‍ രജത് എന്ന മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിനു മുമ്പാണ് വീണ്ടും ദാരുണമായി മലയാളിയുടെ കൊലപാതകം.