കേരളത്തില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി നിര്‍ത്തി വച്ചതിനു പിന്നാലെ യാത്രാവിലക്കേര്‍പ്പെടുത്തുമോയെന്ന ആശങ്കയിലാണ് ഗള്‍ഫിലെ പ്രവാസി മലയാളികള്‍
ദുബായ്: കേരളത്തില് നിന്നുള്ള പച്ചക്കറി ഇറക്കുമതി നിര്ത്തി വച്ചതിനു പിന്നാലെ യാത്രാവിലക്കേര്പ്പെടുത്തുമോയെന്ന ആശങ്കയിലാണ് ഗള്ഫിലെ പ്രവാസി മലയാളികള്. കൂടുതല് സുരക്ഷാ നടപടികള് സ്വീകരിക്കാന് ആലോചിക്കുകയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിപ പനിയുടെ പശ്ചാതലത്തില് കഴിഞ്ഞ ദിവസമാണ് കേരളത്തില് നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതി നിര്ത്തി വയ്ക്കാന് ഗള്ഫ് രാജ്യങ്ങള് തീരുമാനിച്ചത്. വവാല് കടിച്ച പഴവര്ഗങ്ങള് കഴിച്ചതുമൂലമാണ് നിപ്പ പകര്ന്നതെന്ന പ്രചാണങ്ങളാണ് ഇറക്കുമതിക്ക് തടസ്സമായത്.
താമസിയാതെ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേര്പ്പെടുത്തുമോയെന്ന ആശങ്കയിലാണ് ഗള്ഫ് രാജ്യങ്ങളിലുള്ള മലയാളികള്. തല്ക്കാലം കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈനും യുഎഇയും ഇതിനകം നിര്ദ്ദേശം നല്കിയിട്ടുണ്ട്.ബഹ്റൈന്റെ മുംബൈ കോണ്സുലേറ്റും യുഎഇയുടെ തിരുവനന്തപുരം കോണ്സുലേറ്റുമാണ് ഇതുസംബന്ധിച്ച നിര്ദേശം പുറപ്പെടുവിച്ചത്.
കൂടുതല് സുരക്ഷാ നടപടികള് സ്വീകരിക്കാന് ആലോചിക്കുകയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുമായി വിഷയം ചര്ച്ചചെയ്തതായി കുവൈത്ത് അറിയിച്ചു. ഇതിന്റെയൊക്കെ പശ്ചാതലത്തില് നാട്ടിലേക്കുപോയ പലരും അവധി കഴിയുന്നതിനു മുമ്പ് ഗള്ഫിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് പോകാനൊരുങ്ങിയവരില് യാത്ര നീട്ടിവച്ചവരും കുറവല്ല.
