ചിക്കാഗോ: കാമുകന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നേഴ്സ് അമേരിക്കന്‍ പോലീസിന്‍റെ വലയില്‍.യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്‌പ്പൂർ സ്വദേശികളുടെ മകളായ ടീനാ ജോൺസ് ആണ് അറസ്റ്റിലായത്. ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റിലായ യുവതിയെ ജയിലില്‍ അയച്ചു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെയ്‌ വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററില്‍ നേഴ്‌സായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ടീനാ ജോൺസ്. ഇവര്‍ ജോലി ചെയ്യുന്ന ഞ്ഞ് ആശുപത്രിയില്‍ അനസ്‌തേഷ്യാ ഡോക്ടറായിരുന്നു കാമുകൻ. ഇയാളുമായി വളരെ നാളായി പ്രണയത്തിലായ ടീനയെ ഇയാള്‍ ഭാര്യയുടെ പേര് പറഞ്ഞ് ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് ഇയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ടീന പ്ലാന്‍ തയ്യാറാക്കിയത്.

ക്രിമിനല്‍ സംഘങ്ങളെ ജോലി ഏല്‍പ്പിക്കുന്ന സൈറ്റ് വഴിയാണ് ടീന കൊലയാളികളുമായി ബന്ധപ്പെട്ടത്. ജനുവരിയില്‍ അതീവ രഹസ്യമായി പത്തായിരം ഡോളര്‍ ബിറ്റ്കോയിന്‍ ആക്കി ഇവര്‍ക്ക് അഡ്വാന്‍സ് നല്‍കി. പിന്നീട് കാമുകന്‍റെ ഭാര്യ കൊല്ലപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു ടീന. എന്നാല്‍ അടുത്തിടെ ഇത്തരം ഓണ്‍ലൈന്‍ ക്വട്ടേഷന്‍ സൈറ്റുകള്‍ സംബന്ധിച്ച് ഒരു ചാനല്‍ വാര്‍ത്ത അവതരിപ്പിച്ചു. ഇതില്‍ ഗൗരവമായി അന്വേഷണം നടത്തിയ പോലീസ് ടീന നല്‍കിയ ക്വട്ടേഷന്‍ കണ്ടെത്തി.

മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. ഇത് ടീന തിരിച്ചറിഞ്ഞില്ല. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. ഡോക്ടറും നേഴ്‌സും തമ്മിലുള്ള രഹസ്യ ബന്ധത്തിൽ തെളിവ് കിട്ടി. ഇതോടെയാണ് ടീന കുടുങ്ങിയത്. കാമുകനോട് ക്വട്ടേഷൻ നൽകുമ്പോഴും ടീനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവിന്റെ മേൽ കുറ്റം വരരുതെന്ന് ടീന ഗുണ്ടാ സംഘത്തിന് നിർദ്ദേശം നൽകി. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ക്വട്ടേഷൻ ഗ്യാങ്ങിന് ഇന്റർനെറ്റിന്റെ സാധ്യതകളിലൂടെ ടീന നൽകിയെന്നാണ് പോലീസ് പറയുന്നത്.