മലയാളി നഴ്സ് യുഎഇയിലെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

അല്‍ ഐന്‍: മലയാളി നഴ്സ് യുഎഇയിലെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. നാല്‍പതുകാരിയായ സുജ സിങാണ് മരിച്ചത്. അല്‍ ഐനിലെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ഇവര്‍ ചാടി മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ആശുപത്രിയിലെ നഴ്സിങ് വിഭാഗത്തിന്റെ മേധാവിയായി സേവനം ചെയ്യുകയായിരുന്നു ഇവര്‍. 

ആശുപത്രി ജീവനക്കാരുമായോ അധികൃതരുമായോ ഇവര്‍ക്ക് പ്രശ്നം ഉണ്ടായിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. കെട്ടിടത്തില്‍ നിന്ന് ചാടാനുള്ള കാരണമെന്താണെന്ന് ഇനിയും അറിവായിട്ടില്ല. കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്നു ചാടുകയായിരുന്നുവെന്നാണ് അശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

ഉത്തരേന്ത്യക്കാരനായ ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ രണ്ടു കുട്ടികളും വിദേശത്തു പഠിക്കുകയാണ്. സംഭവത്തില്‍പൊലീസ് കേസെടുത്തു.