ബംഗളുരു: മലയാളി വിദ്യാര്‍ത്ഥിനി ബംഗളുരുവില്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയ സോഫിയയാണ് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ബംഗളുരു പ്രസിഡന്‍സി കോളേജിലെ രണ്ടാം വര്‍ഷ ബി ബി എം വിദ്യാര്‍ത്ഥിനിയായ സോഫിയയെ ഹോസ്റ്റലില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ഫാനില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ബംഗളുരു ഇലക്ട്രോണിക് സിറ്റിയില്‍ സ്ഥിരതാമസമാക്കിയ സോഫിയയുടെ അമ്മ കഴിഞ്ഞ ദിവസം കോളേജിലെത്തിയിരുന്നു. അന്നേരം കോളേജിലില്ലാത്തതിന് അമ്മ സോഫിയയെ സുഹൃത്തുക്കളുടെ മുന്നില്‍ വച്ച ശാസിച്ചു. ഇതിലുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും സോഫിയയെഴുതിയ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സോഫിയയെ കഴിഞ്ഞ ദിവസം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അമൃത്ഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
