ദില്ലിയിൽ മലയാളി വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്നു. പാൻ മസാല വിൽപനക്കാരുടെ മർദ്ദനമേറ്റാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചത് . പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ രജത് ആണ് മരിച്ചത് . ദില്ലി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയാണ്. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കും പരുക്കേറ്റു. മയൂർ വിഹാർ ഫേസ്- മൂന്നിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നാല് വിദ്യാർത്ഥികളേയും പാർക്കിലേക്ക് കൊണ്ടുപോയി പാൻ മസാല കച്ചവടക്കാർ മർദ്ദിക്കുകയായിരുന്നെന്ന് പ്രദേശവാസി പറഞ്ഞു.