ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. തീര്‍ത്ഥാടകരുടെ കാവടിയില്‍ തൊട്ടുവെന്നാരോപിച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്. പരാതി നൽകിയെങ്കിലും സംഘാടകരുടെ ഭീഷണിയെ തുടര്‍ന്ന് ദില്ലി പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. തീര്‍ത്ഥാടകരുടെ കാവടിയില്‍ തൊട്ടുവെന്നാരോപിച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്. പരാതി നൽകിയെങ്കിലും സംഘാടകരുടെ ഭീഷണിയെ തുടര്‍ന്ന് ദില്ലി പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
വടക്ക് പടിഞ്ഞാറൻ ദില്ലിയിലെ ഷാലിമാർ ബാഗിലാണ് സംഭവം. എഎൽഎസ് സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ ആൽബിൻ സണ്ണി, അക്ഷയ് മോഹൻ എന്നിവർ പുസ്തകങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു തീർത്ഥാടകരുടെ ആക്രമണം. ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നവർക്ക് വേണ്ടി നിർമ്മിച്ച താൽക്കാലിക കേന്ദ്രത്തിന് അടുത്തെത്തിയപ്പോൾ കാവടി കുംഭത്തിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് പത്തോളം പേർ അക്ഷയെ മർദ്ദിക്കുകയായിരുന്നു.
തുടർന്ന് ഇതിനെ ചോദ്യം ചെയ്യാനെത്തിയ ആൽബിനെയും ആക്രമിക്കുകയായിരുന്നു. പിന്നീട്, സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ തടയുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ എത്തിയപ്പോള്‍ മതവികാരം വ്രണപ്പെടുത്തിയത്തിന് എതിർ പരാതി നൽകുമെന്ന് കാവടിശാല നടത്തിപ്പുകാരൻ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
