മംഗളൂരു: മംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.ഇന്റേണല്‍ മാര്‍ക്ക് കുറച്ച് പരീക്ഷയില്‍ തോല്‍പ്പിച്ചെന്ന വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മംഗളുരുവില്‍ സ്വകാര്യ കോളേജില്‍ സ്‌പീച്ച് ആന്‍ഡ് ഹിയര്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്നലെ രാത്രി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മംഗളുരുവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മാനേജ്മെന്റിന് താല്‍പര്യമില്ലാത്ത കുട്ടികളെ ഇന്റേണല്‍ മാര്‍ക്ക് കുറച്ച് തോല്‍പ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഈ കുട്ടിയടക്കം ആറ് പേരാണ് ഇത്തവണ ഇന്റേണല്‍ മാര്‍ക്ക് കുഞ്ഞതിനാല്‍ തോറ്റിട്ടുള്ളത്.ഇതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. വിഷയം നേരിട്ട് പിന്‍സിപ്പാളിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് ലംഘിച്ചെന്ന് രക്ഷിതാവും പറഞ്ഞു. എന്നാല്‍ കുട്ടികളോട് യാതൊരു വിവേചനവും മാനേജ്മെന്റ് കാണിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റിയുമായി ബന്ധപെട്ട് വിഷയം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ സതീഷ് കുമാര സ്വാമി പറഞ്ഞു.