അക്രമിസംഘത്തിനായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ ശ്രമമല്ലെന്നാണ് നിഗമനം. പണമോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഒരുമാസം മുന്‍പ് ബെംഗളൂരുവിലെത്തിയ ഗൗതം മൂന്ന് ദിവസം മുന്‍പാണ് ഒരു കൊറിയർ കമ്പനിയിൽ ജോലിയില്‍ പ്രവേശിച്ചത്

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവിനെ അജ്ഞാതസംഘം കുത്തിക്കൊന്നു. അരൂർ ഏഴുപുന്ന സ്വദേശി ഗൗതം കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മജസ്റ്റിക് ബസ്റ്റന്‍ഡിന് അടുത്തായിരുന്നു ആക്രമണം. സുഹൃത്ത് വൈശാഖിനൊപ്പം താമസസ്ഥലത്തേയ്ക്ക് നടന്നു പോകുന്നതിനിടയിലാണ് ഗൗതം ആക്രമിക്കപ്പെട്ടത്.

സംഭവത്തെ കുറിച്ച് വൈശാഖ് പറയുന്നത് ഇങ്ങനെ

മജസ്റ്റിക് ബസ്റ്റാന്‍ഡിന് സമീപം മൈസൂര്‍ ബാങ്ക് സര്‍ക്കിളിൽ സെൽഫി എടുക്കുകയായിരുന്നു ഇരുവരും. അവിടേക്ക് ബൈക്കിലെത്തിയ മൂന്നുപേര്‍ കന്നഡയിൽ സംസാരിച്ചു. ഭാഷ അറിയില്ലെന്ന് മറുപടി ഗൗതം മറുപടി നൽകി. ഉടനെ വൈശാഖിനെ പിടിച്ച് തള്ളിയ അക്രമികൾ ഗൗതമിനെ കത്തിഎടുത്തു കുത്തുകയായിരുന്നു. ഇതിന് ശേഷം മൂവര്‍സംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്രമിസംഘത്തിനായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ ശ്രമമല്ലെന്നാണ് നിഗമനം. പണമോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഒരുമാസം മുന്‍പ് ബെംഗളൂരുവിലെത്തിയ ഗൗതം മൂന്ന് ദിവസം മുന്‍പാണ് ഒരു കൊറിയർ കമ്പനിയിൽ ജോലിയില്‍ പ്രവേശിച്ചത്.