കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ നാട്ടിക സ്വദേശി രാജേഷ് ആണ് മരിച്ചത് . അബ്ബാസിയ ബാലന്‍സിയ ബേക്കറിക്ക് സമീപമുള്ള ഫ്‌ളാറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുത്തേറ്റ രാജേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബാച്ചിലേഴ്‌സ് മാത്രം താമസിച്ചിരുന്ന ഫ്ളാറ്റില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. കൊല്ലം സ്വദേശിയായ അന്‍സാറിനെ, അബ്ബാസിയ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.