നാല് തീര്‍ത്ഥാടകര്‍ കൈലാസത്തില്‍ കുടുങ്ങി നാല് ദിവസമായി ഫിമികോട്ട് എന്ന സ്ഥലത്താണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്

ദില്ലി: കേരളത്തില്‍ നിന്നും കൈലാസത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോയ നാല് പേര്‍ കൈലാസത്തില്‍ കുടുങ്ങി. എറണാകുളം സ്വദേശി ലക്ഷ്മി വിശ്വനാഥ്, കോഴിക്കോട് സ്വദേശി ചന്ദ്രന്‍, ഭാര്യ വനജ, പെരിന്തല്‍മണ്ണ സ്വദേശി രമാദേവി എന്നിവരാണ് കുടുങ്ങിയത്. 

നാല് ദിവസമായി ഫിമികോട്ട് എന്ന സ്ഥലത്താണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. തിരിച്ചു വരാനാകാത്തത് മോശം കാലാവസ്ഥയാണ് കാരണം.