ചൈനയുമായി കൂടുതൽ അടുത്ത സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് കനത്ത പ്രഹരമേൽപിച്ചുകൊണ്ടുള്ള മാലിദ്വീപിന്റെ നടപടി.
മാലി: സൈനിക ഹെലികോപ്ടറുകള്‍ പിന്‍വലിക്കാനും സൈനികോദ്യോഗസ്ഥരെ തിരികെവിളിക്കാനും ഇന്ത്യയോട് മാലിദ്വീപിന്‍റെ നിര്‍ദേശം. ചൈനയുമായി കൂടുതൽ അടുത്ത സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് കനത്ത പ്രഹരമേൽപിച്ചുകൊണ്ടുള്ള മാലിദ്വീപിന്റെ നടപടി.
ചികിത്സാ ആവശ്യങ്ങള്‍ക്കായി നല്കിയിട്ടുള്ള ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള തിരികെ കൊണ്ടുപോകാൻ മാലിദ്വീപ് ആവശ്യട്ടു. ദ്വീപിന് സ്വന്തമായി ആവശ്യത്തിന് സൗകര്യങ്ങളുണ്ടെന്ന് ഇന്ത്യയിലെ മാലിദ്വീപ് അംബാസിഡര്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. ചൈനയുടെ സഹായത്തോടെ അത്യാധുനിക റോഡുകളും പാലങ്ങളും വിമാനത്താവളവുമെല്ലാം മാലിദ്വീപ് നിര്‍മ്മിച്ചിരുന്നു.
ഇവയ്‌ക്കൊക്കെ അടിസ്ഥാനമിട്ടത് ഇന്ത്യയായിരുന്നെങ്കിലും അതെല്ലാം മറന്നുതകൊണ്ടുള്ള സമീപനമാണ് ഇപ്പോള്‍ മാലിദ്വീപ് സ്വീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ജൂണില്‍ അവസാനിച്ച പശ്ചാത്തലത്തിൽ കൂടിയാണ് കരാർ തുടരുന്നില്ലെന്ന നിലപാടിലാണ് മാലിദ്വീപ്
