
തിരുവനന്തപുരം: മദ്യ രാജാവിനും സംസ്ഥാന സര്‍ക്കാറിന്റെ വക ഭൂമി ദാനം. വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമി ചുളു വിലയ്ക്കു പതിച്ചു നല്‍കി. 20 ഏക്കര്‍ ഭൂമിയാണു നല്‍കിയത്.
പാലക്കാട് പുതുശേരി വെസ്റ്റിലെ സര്‍ക്കാര്‍ ഭൂമിയാണു പതിച്ചു നല്‍കിയത്. സെന്റിന് 70,000 രൂപ വീതം കണക്കാക്കി 14 കോടി രൂപയുടെ ഇടപാടാണു നടത്തിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ഈ മേഖലയില്‍ ഭൂമിയുടെ നടപ്പുവില. ഈ സാഹചര്യത്തില്‍ ഭൂമി വിലയില്‍ യുബി ഗ്രൂപ്പിന് ഇത്ര വലിയ ഇളവു നല്‍കേണ്ട സാഹചര്യമെന്ത് എന്നാണ് ഉയരുന്ന ചോദ്യം.
എന്ത് ആവശ്യത്തിനാണു ഭൂമി നല്‍കിയിരിക്കുന്നത് എന്ന് ഇതു സംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമല്ല. പല തരത്തിലുള്ള ബോട്ട്‌ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.
