മുഖ്യമന്ത്രി മമത ബാനര്‍ജി ചൈന സന്ദര്‍ശനം അവസാന സമയം റദ്ദാക്കി എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു തീരുമാനിച്ചിരുന്നത്
കൊല്ക്കത്ത: പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുടെ ചൈന സന്ദര്ശനം അവസാന സമയം റദ്ദാക്കി. എട്ടു ദിവസത്തെ സന്ദര്ശനത്തിനായിരുന്നു തീരുമാനിച്ചിരുന്നത്. കൂടിക്കാഴ്ച്ചകൾ സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ലഭിക്കാതിരുന്നതിനെ തുടര്ന്നാണു സന്ദര്ശനം റദ്ദാക്കിയത്.
വെള്ളിയാഴ്ച രാത്രി ബെയ്ജിങ്ങിലേക്കു യാത്ര തിരിക്കാനിരിക്കുകയായിരുന്നു മമത ബാനര്ജി തീരുമാനിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ചൈന(സിപിസി) രാജ്യാന്തര വിഭാഗവും ഇന്ത്യന് സര്ക്കാരും തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു യാത്ര.
ചൈനയിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കേണ്ടിയിരുന്നത് മമതയായിരുന്നു. വിദേശകാര്യ മന്ത്രി സുഷമാസ്വരാജാണ് സംഘത്തെ നയിക്കാന് മമതയോടെ ആവശ്യപ്പെട്ടത്. രാഷ്ട്രീയ കൂടിക്കാഴ്ചകളില് കൃത്യമായ മറുപടി നല്കാന് ചൈനയ്ക്ക് സാധിക്കാതിരുന്നതിനാലാണു യാത്ര റദ്ദാക്കിയത്.
