ഹസിന്‍ -ഷമി വിവാദം; മമതാ ബാനര്‍ജി ഹസിന്‍ ജഹാനെ കണ്ടേക്കും

First Published 21, Mar 2018, 6:25 PM IST
Mamata Banerjee likely to meet  Hasin Jahan
Highlights
  • മമതാ ബാനര്‍ജിയെ കാണാന്‍ ഹസിന്‍ അനുവാദം ചോദിച്ചിരുന്നു
  • മാനസിക ശാരീക പീഡനമാണ് ഷമിക്കെതിരെയുള്ളത്
     


മുംബൈ: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ കാണാന്‍ സാധ്യത. ഷമിക്ക് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മമതാ ബാനര്‍ജിയെ നേരില്‍ കാണാന്‍ ഹസിന്‍ ജഹാന്‍ അനുവാദം ചോദിച്ചു.

തിങ്കളാഴ്ച മമതാ  ബാനര്‍ജിയുടെ വീട്ടിലെത്തി കാണാനുള്ള അനുവാദം ചോദിക്കുകയായിരുന്നു. ബന്ധുക്കളുടെയോ അഭിഭാഷകന്‍റെയോ കൂടെയല്ലാതെ ഒറ്റക്ക് വരാനാണ് ഹസിന്‍ ജഹാനോട് മമതാ ബാനര്‍ജിയുടെ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടതെന്നാണ് വിവരം.ഷമി വാതുവയ്പുകാരനാണെന്നും, രാജ്യത്തെ ചതിച്ചെന്നും പണം നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഹസിന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഹസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതശ്രമം, ബലാത്സംഗം, ഗാര്‍ഹിക പീഡനം കുറ്റങ്ങളില്‍ 323 , 323, 506, 328, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ്  പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 

loader