താന്‍ പ്രധാനമന്ത്രിയാകാനില്ല കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ രാഹുലിന് പ്രധാനമന്ത്രിയാകാ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനോട് സഹകരിക്കാമെന്നും മമത
കൊല്ക്കത്ത: ബിജെപിയെ കേന്ദ്ര ഭരണത്തിൽ നിന്ന് പുറത്താക്കാൻ കോണ്ഗ്രസിനോട് സഹകരിക്കുന്നതിന് എതിരല്ലെന്ന് ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതേ സമയം പ്രാദേശിക പാര്ട്ടികള്ക്ക് കോണ്ഗ്രസിനോട് സഹകരിക്കുന്നതിന് പ്രശ്നമുണ്ട്.
കോണ്ഗ്രസിന് കൂടുതൽ സീറ്റ് കിട്ടിയാൽ ബി.ജെ.പി വിരുദ്ധ മുന്നണിയെ കോണ്ഗ്രസിന് നയിക്കാം. പ്രാദേശിക പാര്ട്ടി കൂട്ടുകെട്ടിനാണ് മുന്തൂക്കമെങ്കിൽ ആ പാര്ട്ടികള് നിര്ണായകമാകും. പ്രധാനമന്ത്രി പദത്തിലേയ്ക്ക് താനില്ലെന്നും കോണ്ഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ രാഹുലിന് പ്രധാനമന്ത്രിയാകാമെന്നും വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ മമത പറഞ്ഞു.
