2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തത്.

കൊല്‍ക്കത്ത: തൊണ്ണൂറ് ശതമാനത്തോളം ജനങ്ങള്‍ക്ക് പശ്ചിമ ബംഗാളില്‍ അരി കിലോയ്ക്ക് രണ്ട് രൂപയ്ക്ക് ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. 2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തത്. പദ്ധതി മൂന്നുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ 8.5 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായെന്നും ജന്‍ഗല്‍മഹലിലും സിന്‍ഗൂരിലെ കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ടോട്ടോ ട്രൈബ്സിനും പ്രത്യേക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ദ ഖാദിയ സാതി സ്കീം പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനത്തോളം ജനങ്ങളും ഗുണഭോക്താക്കളാണ്.