ബി.ജെ.പിക്കെതിരായ സഖ്യ നീക്കം ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദില്ലിയിൽ പ്രതിപക്ഷ നേതാക്കളെ കാണുന്നു
ദില്ലി: ബി.ജെ.പിക്കെതിരായ സഖ്യ നീക്കം ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദില്ലിയിൽ പ്രതിപക്ഷ നേതാക്കളെ കാണുന്നു. വൈകീട്ട് അഞ്ചു മണിക്ക് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജെ.ഡി.എസ് നേതാവ് ദേവഗൗഡ എന്നിവരെയും മമതാ ബാനര്‍ജി കാണും. പാര്‍ലമെന്‍റിലെത്തിയ മമത ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ കണ്ടു. ജനുവരി 19 ന് ബി.ജെ.പിക്കെതിരെ കൊല്‍ക്കത്തയിൽ സംഘടിപ്പിക്കുന്ന റാലിയിലേയ്ക്ക് നേതാക്കളെ മമത ക്ഷണിക്കും.
