Asianet News MalayalamAsianet News Malayalam

രാത്രി സത്യഗ്രഹം ആരംഭിച്ച് മമത; രാജീവ് കുമാറും സമരപ്പന്തലിൽ

ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനായി ധർണ നടത്താൻ പോകുകയാണെന്ന് പ്രഖ്യാപിച്ച മമത ബാനർജി മെട്രോ ചാനലിനടുത്ത് സത്യഗ്രഹമാരംഭിച്ചു. ആരോപണ വിധേയനായ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രവീഷ് കുമാറും പന്തലിലെത്തിയിട്ടുണ്ട്

mamatha begins satyagraha against modi commissioner rajeev kumar also present
Author
Kolkata, First Published Feb 3, 2019, 9:45 PM IST

കൊൽക്കത്ത: നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മെട്രോ ചാനലിനടുത്ത് രാത്രി തന്നെ സത്യഗ്രഹ സമരം ആരംഭിച്ച മമത ബാനർജി വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ്.

നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മെട്രോ ചാനലിനടുത്ത് രാത്രി തന്നെ സത്യഗ്രഹ സമരം ആരംഭിച്ച മമത ബാനർജി വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ്.

ആരോപണ വിധേയനായ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറും പന്തലിലെത്തിയിട്ടുണ്ട്.1989 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2016ലാണ് കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായത്. കോളിളക്കം സൃഷ്ടിച്ച ശാരദ, റോസ് വാലി കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘങ്ങളുടെ തലവനായിരുന്നു രാജീവ് കുമാർ. 

മോദിക്കെതിരെ നിൽക്കുന്ന മഹാസഖ്യത്തിന്‍റെ മുഖമായി സ്വയം അവരോധിക്കുകയാണ് മമത. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവും അടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തി കഴിഞ്ഞു.

അതേസമയം കൊല്‍ക്കത്തയിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇടക്കാല സിബിഐ ഡയറക്ടര്‍ എം.നാഗേശ്വരറാവു ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. കൊല്‍ക്കത്തയിലെ അഭിഭാഷകരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, സുപ്രീംകോടതിയിലെ അഭിഭാഷകരോടും അടിയന്തരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടുന്നും നാഗേശ്വര റാവു പറഞ്ഞു. 

സിബിഐ ആസ്ഥാനം ആക്രമിക്കപ്പെടാനോ തെളിവുകളും രേഖകളും നശിപ്പാക്കാനോ ഉള്ള സാധ്യതകള്‍ നിലവിലുണ്ട്.എന്ത് വകുപ്പ് പ്രകാരമാണ് ഞങ്ങളുടെ ഉദ്യോഗസ്ഥരെ അവര്‍ അറസ്റ്റ് ചെയ്തത് എന്നറിയില്ല. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് കേസില്‍ സിബിഐ പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത സിറ്റിപൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നേരത്തെ തന്നെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചതാണ് - നാഗേശ്വരറാവു പറയുന്നു. 

 

Follow Us:
Download App:
  • android
  • ios