യുവാക്കൾ പേ ടിഎം എന്നു പറയുന്നതിനു പകരം ഇപ്പോൾ പേ പി.എം എന്നുമാറ്റിപ്പറയുന്നു. സ്​ത്രീകൾ സ്വരുക്കൂട്ടിയ പണം പോലും മോദി തിരിച്ചുവാങ്ങിയിരിക്കുകയാണ്​. ഇത്​ സ്​ത്രീകളെ അപമാനിക്കുന്നതിന്​ തുല്യമാണെന്നും മമത കുറ്റപ്പെടുത്തി.

നോട്ടു അസാധുവാക്കലിനു ശേഷമുള്ള രാജ്യത്തെ അവസ്ഥ അടിയന്തരാവസ്ഥയേക്കാൾ മോശമാണ്​. സാമ്പത്തിക അടിയന്തരാവസ്ഥയാണ്​ കേന്ദ്രസർക്കാർ നോട്ടു മാറ്റത്തിലൂടെ നടപ്പാക്കുന്നതെന്നും മമത ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും മമത പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു.