മാമുക്കോയ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു  ബൈക്ക് യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ നടന്‍ മാമുക്കോയ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഫറോക്ക് സ്വദേശി പ്രശാന്ത്, ചോവായൂര്‍ സ്വദേശി ജോമോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.