തലയ്ക്ക് ​ഗുരുതരമായി മുറിവേറ്റതാണ് ലൂവിന്റെ മരണത്തിവന് കാരണം കമ്പിവടികളും ഇഷ്ടികയും കൊണ്ട് ആക്രമിക്കുകയായിരുന്നു 

ദില്ലി: വാട്ട്സ് ആപ്പ് ഫാമിലി ​ഗ്രൂപ്പിൽ ഫോട്ടോ ഷെയർ ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ അടിച്ചു കൊന്നു. ദില്ലിക്ക് സമീപം സോനിപാത്ത് പട്ടണത്തിലാണ് സംഭവം. ലൂ എന്നയാളാണ് മരിച്ചത്. ദിനേശ് എന്നയാളാണ് തങ്ങളെ ആക്രമിച്ചതെന്ന് ലൂവിന്റെ സഹോദരനായ അജയ് പൊലീസിനോട് പറഞ്ഞു. ഇരുവരും ബന്ധുക്കളാണ്. വിവാഹിതനും ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ് കൊല്ലപ്പെട്ട ലൂ. 

''രാത്രി ഡിന്നർ കഴിച്ചതിന് ശേഷം തങ്ങളെല്ലാവരും ചേർന്ന് ഫോട്ടോയെടുത്തു. ​ഗ്രൂപ്പ് ചാറ്റ് ചെയ്യുന്നതിനിടയിൽ അറിയാതെയാണ് ഫോട്ടോ ഷെയർ ചെയ്യപ്പെട്ടത്. ഫോട്ടോ കണ്ട ഉടനെ അജയ് വളരെയധികം അസ്വസ്ഥനായി. തങ്ങളെ അയാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ ഉടനെ കമ്പിവടികളും ഇഷ്ടികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ലൂ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് സഹോ​ദരങ്ങൾ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.'' - അജയ് വെളിപ്പെടുത്തി. തലയ്ക്ക് ​ഗുരുതരമായി മുറിവേറ്റതാണ് ലൂവിന്റെ മരണത്തിന് കാരണം. സംഭവത്തിന് ശേഷം ദിനേഷ് ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.