ദില്ലി: കൊണാട്ട് പ്ലേസില്‍ യുവതി ലൈംഗിക അതിക്രമത്തിനിരയായി. അക്രമി യുവതിയെ കടന്നുപിടിക്കുകയും ടെറസില്‍ തടഞ്ഞുവച്ച് സ്വയംഭോഗം ചെയ്തുവെന്നും യുവതി പരാതി നല്‍കി. ബലമായി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചാണ് അക്രമി കടന്നുകളഞ്ഞതെന്നും പരാതിയില്‍ പറയുന്നു.കൊണാട്ട് പ്‌ളേസില ഒരു സ്‌കൂളിലാണ് യുവതി ജോലി ചെയ്യുന്നത്. ഇടവേളയില്‍ ടെറസിലെത്തി ഫോണ്‍ ചെയ്യുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ഒരാള്‍ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ശ്രദ്ധയില്‍പ്പെട്ടതോടെ താഴേക്ക് പോകാന്‍ ശ്രമിച്ചു.
ടെറസിന്റെ വാതില്‍ കുറ്റിയിട്ട ശേഷം അക്രമി കയറിപ്പിടിക്കുകയും സ്വയംഭോഗം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. യുവതി അലറി വിളിച്ചതോടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് അടുത്ത കെട്ടിടത്തിന്റെ ടെറസ് വഴി കടന്നുകളയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് പ്രതിയെ തിരിച്ചറിയാനള്ള ശ്രമവും നടക്കുന്നുണ്ട്. പ്രതിയെ വീണ്ടും കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി അറിയിച്ചതായും പൊലീസ് പറഞ്ഞു.
