പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആറ് മാസം കുട്ടിയെ പിതാവ് അതിക്രൂരമായി പീഡിപ്പിച്ചതായി അമ്മ പൊലീസിന് മൊഴി നല്‍കി.  

മുസാഫര്‍നഗര്‍: ഭാര്യക്ക് ഉറക്ക ഗുളിക നൽകി പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ ആറ് മാസം ലൈംഗീകമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 14 വയസ്സായ പെൺകുട്ടിയാണ് അച്ഛന്റെ ക്രൂര പീഡനത്തിന് ഇരയായത്. ഭാര്യക്ക് ഉറക്ക ഗുളിക നൽകിയതിന് ശേഷം ഇയാൾ മകളെ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറം ലോകം അറിയുന്നത്. 

40കാരനായ ഭര്‍ത്താവ് മകളെ ഭീക്ഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയെന്നാണ് അമ്മയുടെ പരാതി. മകളെ പീഡിപ്പിക്കുന്നത് കണ്ടുപിടിച്ചതിനെ തുടർന്ന് സംഭവം പുറത്ത് പറഞ്ഞാൽ തന്നെയും മകളെയും കൊന്നു കളയുമെന്ന് ഭർത്താവ് നിരന്തരം ഭീക്ഷണിപ്പെടുത്തിയതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയാക്കുകയും കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതായും എസ്പി ഓംവീര്‍ സിങ് പറഞ്ഞു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കടുത്ത ശിക്ഷ തന്നെ ഇയാള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേ സമയം എന്നെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി നിരവധി തവണ അച്ഛൻ എന്നെ പീഡിപ്പിച്ചു എന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376,506 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ പഞ്ചാബില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസ്സായ മകളെ അച്ഛൻ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെ പോക്‌സോ കുറ്റം ചുമത്തി അറസ്‌ററ് ചെയ്യുകയായിരുന്നു.