മലപ്പുറം: നാലരവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ പ്രതി മലപ്പുറം വളാഞ്ചേരിയില്‍ പൊലീസിന്റെ പിടിയിലായി. ഇരിമ്പിളിയം കൊടുമുടി സ്വദേശി അണിയാംപുറത്ത് അബ്ദുള്‍ മജീദാണ് പിടിയിലായത്. അയല്‍വാസിയായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അബ്ദുള്‍ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് അയല്‍വീട്ടിലെ കുട്ടിയെ തന്ത്രപരമായി കൂട്ടിക്കൊണ്ടുപോയാണ് ഇയാള്‍ ലൈംഗികചൂഷണത്തിരയാക്കിയത്. ജൂലൈ ഏഴിനാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് അന്വേഷിച്ചുവരികയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ലൈംഗികവൈകൃതമുള്ള ആളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.