തിരുവനന്തപുരം: കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രീനാഥാണ് പിടിയിലായത്. അക്രമത്തില്‍ സജികുമാറിന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റിരുന്നു. 

കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയായ സജികുമാറിനെ ആക്രമിച്ച് കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. ഇതിനുശേഷം ജനനേന്ദ്രിയം മുറിച്ചതായും വിവരമുണ്ട്. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍. 

കാട്ടാക്കട മാറാനല്ലൂര്‍ സ്വദേശി സജികുമാറിന്‍രെ കൈകാകാലുകള്‍ കഴിഞ്ഞ ദിവസമാണ് അക്രമികള്‍ വീട്ടില്‍ക്കയറി തല്ലിയൊടിച്ചത്. കമ്പിയും വടികളും മാരാകായുധങ്ങളുമായി എത്തിയ നാലംഗം സംഘമാണ് സജികുമാറിനെതിരെ ആക്രമണം നടത്തിയത്. അക്രമത്തില്‍ ജനനേന്ദ്രിയത്തിന് സാരമായി മുറിവേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുറിവുകള്‍ തുന്നിച്ചേര്‍ത്തു. സജികുമാറിപ്പോള്‍ തീവ്രപരിചരണ വിഭാഗഗത്തിലാണ്. അതേ സമയം അപകട നില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.