ഇടുക്കി: എറണാകുളത്ത് ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവുമാണ് പുളിയന്‍മല സ്വദേശി രതീഷിനെ പിടികൂടിയത്. ഇയാളെ എറണാകുളം പോലീസിന് കൈമാറും. ഇന്നലെയാണ് വൈറ്റിലയിലെ ഹോട്ടലുടമ ജോണ്‍സണെ മദ്യലഹരിയില്‍ രതീഷ് കൊലപ്പെടുത്തിയത്.

ജോണ്‍സണെ കുത്തിയതിനു ശേഷം രക്ഷപെട്ട തമിഴ്‌നാട് സ്വദേശി രതീഷിനായി പോലീസ് വലവിരിച്ചിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ജോണ്‍സന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രതീഷ് മോശം അഭിപ്രായം പറഞ്ഞതിനെത്തുടര്‍ന്ന് പണം വേണ്ടെന്നും ഹോട്ടലില്‍ നിന്ന് പൊയ്‌ക്കോളാനും ജോണ്‌സണ്‍ പറഞ്ഞിരുന്നു.

വൈകിട്ടോടെ ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങിയ ജോണ്‍സനെ വഴിയില്‍ കാത്തു നിന്ന പ്രതി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കഴുത്തിന് കുത്തേറ്റ ജോണ്‍സണ്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു