ദില്ലി:മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 25 കാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അഖിലേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. നവംബര്‍ 13 നാണ് അഖിലേഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇംഗ്ലീഷ് ദിനപത്രത്തിലെ റിപ്പോട്ടറായ യുവതി രാത്രി 9.30 ന് ഐറ്റിഒ മെട്രോ സ്റ്റേഷനിലേക്ക് വരുമ്പോളാണ് സംഭവം.
സംഭവം നടന്ന ദില്ലിയിലെ ഐറ്റിഒ മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിലാണ് അഖിലേഷ് താമസിക്കുന്നത്. സമീപ പ്രദേശത്തുള്ള ചായക്കടയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്തുന്നതിനായി കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 5,000 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.
