ബംഗളുരു: മുംബൈ വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 31കാരനായ സബീന്‍ ഹംസയെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്. കഴിഞ്ഞ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മയങ്ങുകയായിരുന്ന യുവതി തന്റെ ശരീരത്തില്‍ ആരോ സ്പര്‍ശിക്കുന്നതായി അനുഭവപ്പെട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ ശരീരത്തില്‍ യുവാവ് പാന്റ്സഴിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.

ഇയാള്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഉടന്‍ യുവതി അലാറം മുഴക്കി വിവരം വിമാനത്തിലെ സ്റ്റാഫിനെ അറിയിക്കുകയായിരുന്നു. സഹയാത്രക്കാരിയെ അപമാനിച്ചതിന് ഐ.പി.സി 354, 354(1) എ, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.