ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലക്കാരനായ മുഹമ്മദ് മെഹബൂബ് എന്ന 25 കാരനാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി ഓള്‍ ഇന്ത്യാ മജിലിസെ ഇത്തിഹാദ് അല്‍ മുഹ്‌ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയുടെ കാലില്‍ പിടിക്കുന്ന ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്. ജ്വല്ലറി ജീവനക്കാരനായ മെഹബൂബ് മോര്‍ഫ് ചെയ്തതാണ് ഈ ചിത്രമെന്ന് പൊലീസ് പറയുന്നു. 

വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക, സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍ിയ പരാതിയിലാണ് അറസ്റ്റ്. എന്നാല്‍, താന്‍ ചിത്രം മോര്‍ഫ് ചെയ്തില്ലെന്നും ഫേസ്ബുക്കില്‍ കണ്ട ചിത്രം ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും മെഹബൂബ് പറഞ്ഞു.