മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

First Published 7, Mar 2018, 2:08 PM IST
man arrested for publishing abuse content on ex girlfriend
Highlights
  • മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പിടിയില്‍

കിളിമാനൂര്‍: മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പിടിയില്‍. എം അനീഷ് മോഹന്‍ദാസ് എന്ന മുപ്പതുകാരനാണ് പിടിയിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു എന്നും. പിന്നീട് ഇരുവരും അകലുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തു. 

ഇതേത്തുടര്‍ന്ന് തന്‍റെ സുഹൃത്തുക്കള്‍, യുവതിയുടെ പ്രതിശ്രുത വരന്‍, ബന്ധുക്കള്‍ എന്നിവരുടെ ഫോണിലേയ്ക്ക് നഗ്നചിത്രങ്ങള്‍ അയയ്ക്കുകയായിരുന്നു. വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പ്രതിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. കിളിമാനൂര്‍ ഐഎസ്എച്ച്ഒ വിഎസ് പ്രദീപ്കുമാര്‍, എസ്‌ഐ ബികെ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

loader