Asianet News MalayalamAsianet News Malayalam

സ്വകാര്യ റിസോര്‍ട്ടില്‍ മസാജിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദേശ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

man arrested for rape attempt against minor girl
Author
First Published Dec 28, 2017, 10:01 PM IST

ഇടുക്കി: മൂന്നാറിനു സമീപം ചിത്തിര പുരത്ത് റിസോർട്ടിൽ മസാജിനിടെ വിദേശിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മസാജ് തെറാപ്പിസ്റ്റിനെ പൊലീസ് അറസ്റ്റു ചെയ്തു. അങ്കമാലി സ്വദേശി തെക്കൻ വീട്ടിൽ ടി.വി. വിമലിനെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റു ചെയ്തത്.  ചിത്തിരപുരത്തെ ബ്രോഡ് ബീൻ റിസോ‍ർ‍ട്ടിലാണ് സംഭവം നടന്നത്. 

ന്യൂസിലൻഡ് സ്വദേശിനിയായ പതിമൂന്നുകാരിയെയാണ് നസ്യം ചെയ്യുന്നതിനിടെ വിമൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരുന്ന ചിലർ പൊലീസിനെ വിവരം അറിയിച്ചു. റിസോർട്ടിലെത്തിയ പൊലീസിനോട് തങ്ങൾക്ക് പരാതിയില്ലെന്ന് പെൺകുട്ടിയും മാതാപിതാക്കളും അറിയിച്ചു. തുടർന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന ഗൈഡിൻറെ മൊഴിയനുസരിച്ചാണ് പൊലീസ് കേസ്സെടുത്തത്.  പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.   

Follow Us:
Download App:
  • android
  • ios