ഈരാറ്റുപേട്ട: വിവാഹ വീരനായ യുവാവ് ഹണിമൂണിനിടെ പീഡനക്കേസില്‍ പിടിയിലായി. കൂട്ടിക്കല്‍ സ്വദേശി കല്ലുപുരയ്ക്കല്‍ അക്ബറിനെയാണ് ഈരാറ്റുപേട്ട സിഐ സി.ജി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഇരുപത്തിയൊന്‍പത് വയസാണ്. 19-ാം വയസിലാണ് ഇയാള്‍ ആദ്യ വിവാഹം കഴിച്ചത്. 29 വയസിനിടെ നാല് വിവാഹം കഴിച്ചു. 

ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടി സ്വകാര്യ ബസില്‍ ഡ്രൈവറായ ഇയാള്‍ ബസില്‍ കയറുന്ന യുവതികളെ വലയിലാക്കി വിവാഹം കഴിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നിയമപരമായി ആരെയും വിവാഹം കഴിച്ചിട്ടില്ല. ഒന്നര വര്‍ഷത്തിലധികം ഇയാള്‍ ആര്‍ക്കൊപ്പവും താമസിച്ചിട്ടില്ല. മുണ്ടക്കയം, ചേറ്റുതോട് പ്രദേശങ്ങളില്‍ നിന്നും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുമാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നത്. 

നാലാം വിവാഹം കഴിച്ചിട്ട് ഒന്നര മാസം കഴിഞ്ഞതേയുള്ളൂ. നാലം ഭാര്യയുമായി കൊടൈക്കനാലില്‍ മധുവിധു ആഘോഷിച്ചു കൊണ്ടിരിക്കെയാണ് ഇയാള്‍ പിടിയിലായത്. മൂന്നാം ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. വവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന മൂന്നാം ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.