വീട്ടുകാരറിയാതെ യുവതിയെ കൂട്ടി മുക്കം, തിരുവമ്പാടി, കൂടരഞ്ഞി പ്രദേശങ്ങളിലൂടെ ബൈക്കിൽ സഞ്ചരിച്ചു. തുടർന്ന് കൂടരഞ്ഞി കവളുപാറ റബ്ബർ എസ്റ്റേറ്റിലെ ആൾതാമസമ്മില്ലാത്ത വീട്ടിൽ കൊണ്ട്പോയി ലൈംഗികമായി പീഢിപ്പിച്ചു. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയെ റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് നസീർ കടന്നുകളയുകയായിരുന്നു
മലപ്പുറം: മാനസികവൈകല്യമുള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് കടന്ന്കളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശി നസീറാണ് കോഴിക്കോട് മുക്കം പൊലീസിന്റെ പിടിയിലായത്. മുക്കത്ത് മരകച്ചവടത്തിനെത്തിയ നസീർ യുവതിയുടെ വീട്ടുകാരുമായി പരിചയത്തിലായി. പിന്നീട് മാനസികവൈകല്യമുള്ള യുവതിക്ക് പ്രതി വിവാഹവാഗ്ദാനം നൽകി വിളിച്ചുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടുകാരറിയാതെ യുവതിയെ കൂട്ടി മുക്കം, തിരുവമ്പാടി, കൂടരഞ്ഞി പ്രദേശങ്ങളിലൂടെ ബൈക്കിൽ സഞ്ചരിച്ചു. തുടർന്ന് കൂടരഞ്ഞി കവളുപാറ റബ്ബർ എസ്റ്റേറ്റിലെ ആൾതാമസമ്മില്ലാത്ത വീട്ടിൽ കൊണ്ട്പോയി ലൈംഗികമായി പീഢിപ്പിച്ചു. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയെ റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് നസീർ കടന്നുകളയുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് മുക്കം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. യുവതിയുമായി നസീർ ബൈക്കിൽ കറങ്ങുന്നത് കണ്ട നാട്ടുകാർ പൊലീസിന് വിവരം നൽകി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം എടവണ്ണയിൽ വച്ച് പ്രതി പിടിയിലായത്. മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പീഢനത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
